വിഷുഫലം 2022 ; ഓരോ നാളുകാർക്കും എങ്ങനെ?

Contacts:

വിഷുഫലം

വിഷുഫലം

മേടം ഒന്നിന് ആഘോഷിക്കുന്ന വിഷു, മലയാളികളുടെ പുതുവർഷാരംഭംകൂടിയാണ് . ജ്യോതിഷപ്രകാരം, സൂര്യൻ ആദ്യരാശിയായ മേടത്തിൽ പ്രവേശിക്കുന്ന ദിവസമാണ് പുതുവർഷാരംഭം.

വിഷു എപ്പോഴും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ദിനമാണ്. മേടപ്പുലരിയില്‍ മഞ്ഞപ്പട്ടുടുത്ത കണ്ണനെ കണി കണ്ടു കൊണ്ട് ജീവിതത്തില്‍ പുതിയ ഒരു സമയത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു ദിവസം തന്നെയാണ് വിഷു. എന്നാല്‍ ഈ വിഷുവിന് വിഷുഫലം എന്താണ് നിങ്ങള്‍ക്ക് പറയുന്നത് എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കാവുന്നതാണ്. 27 നക്ഷത്രത്തിന്റേയും വിഷുഫലത്തെക്കുറിച്ചും ഇതിലൂടെ ആരൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നും ആരിലൊക്കെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

അശ്വതി

ആരംഭം പൊതുവെ അനുകൂലമായിരിയ്ക്കും. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതു സാധിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവർക്ക് അതും സാധിക്കും. കച്ചവട രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥിക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് നല്ല മാറ്റങ്ങളും പ്രതീക്ഷിക്കാം.ശനിയുടെ പ്രതികൂല സമയം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുമെങ്കിലും ഗ്രഹം മകരം രാശിയുടെ ഇടം കൈവശപ്പെടുത്തുന്നതിനാല്‍ ഒരു ദോഷവും സംഭവിക്കില്ല. വാസ്തവത്തില്‍, ഇത് ഒരു അനുകൂല വര്‍ഷമാണ്, ജോലിസ്ഥലത്തും കുടുംബത്തിലും ചില അലസതയും അസ്വസ്ഥതയും അനുഭവപ്പെടാമെങ്കിലും സമൃദ്ധി കൈവരിക്കാന്‍ കഴിയും. എന്നിരുന്നാലും, കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും.

ഭരണിഗുണകരമായ തുടക്കമായിരിക്കും ഉണ്ടാകുക. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ജീവിതത്തിൽ സുപ്രധാന മാറ്റങ്ങളുടെ കാലഘട്ടമായിരിക്കും ഈ വർഷാരംഭത്തിൽ ഉണ്ടാവുക. വിദ്യാർത്ഥികൾക്ക് നേട്ടങ്ങളുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും പുരോഗതി, അപ്രതീക്ഷിത നേട്ടം ഇവ കാണുന്നു. ഉദ്യോഗസ്ഥർക്ക് അനുകൂല മാറ്റങ്ങൾ വന്നു ചേരുന്നതാണ്. സമഗ്രമായ സൂര്യരാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

കാര്‍ത്തിക അനുകൂല മാറ്റങ്ങൾ വന്നുചേരും. സാമ്പത്തിക പുരോഗതി കൈവരിക്കും. ഏതു കാര്യത്തിലും ശരിയായി ശ്രമിച്ചാൽ വിജയ സാധ്യതയുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങളുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം ഇവയുണ്ടാകാൻ സാധ്യത. വീട്ടമ്മമാർക്ക് ദീർഘകാലയമായുള്ള ആഗ്രഹങ്ങൾ സാധിക്കും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ കാണുന്നു. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാൻ കഴിയുന്നതാണ്. സമഗ്രമായ ഒരു രാശി വിചിന്തനം നടത്തി ഉചിത പ്രതിവിധി കാണുക.

രോഹിണി പൊതുവെ ഗുണദോഷ സമ്മിശ്രമായ ഫലം കാണുന്നു. തൊഴിൽ രംഗത്ത് മന്ദത ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ സമയമല്ല. വിദ്യാർത്ഥികൾക്ക് പഠനനിലവാരം നിലനിർത്തുവാൻ കൂടുതൽ ശ്രമം ആവശ്യമായിരുന്നതായി കാണാം. ഉദ്യോഗസ്ഥർക്ക് ഗുണകരമായ ചില മാറ്റങ്ങൾ കർമ്മരംഗത്ത് ഉണ്ടാകും. കച്ചവട രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സമഗ്രമായ ഒരു സൂര്യരാശി പ്രശ്‌നത്തിലൂടെ വസ്തുതകൾ കണ്ടെത്തി ഉചിത പ്രതിവിധി കാണുക.

മകീരം

ഗുണദോഷസമ്മിശ്രമായ ഫലമാണ് ഉണ്ടാകുന്നത്. തൊഴിൽ രംഗത്ത് മന്ദത അനുഭവപ്പെടും. കച്ചവടക്കാർക്ക് നഷ്ടങ്ങൾക്ക് സാധ്യത കാണുന്നു. വളരെ ശ്രദ്ധ ഉണ്ടായിരിക്കുക. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. വിവാഹാദി കാര്യങ്ങളിൽ തീരുമാനമുണ്ടാകും. കുടുംബത്തിൽ ഗുണകരമായ പല അനുഭവങ്ങളും ഉണ്ടാകും. വീട്ടമ്മമാർക്ക് ചിരകാല അഭിലാഷങ്ങൾ സാധിക്കുന്നതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധി കാണുക.

തിരുവാതിര ഗുണദോഷ സമ്മിശ്രിസ്ഥിതി കാണുന്നു. പുതിയ ജോലിക്കു സാധ്യത മന്ദഗതിയിലാണ്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നത് മന്ദഗതിയിലായിരിക്കും. പുതിയ സംരംഭത്തിന് സമയം അനുകൂലമല്ല. വിദ്യാർത്ഥികൾക്ക് പഠന നിലവാരം നിലനിർത്തുന്നതിന് വളരെ ശ്രമം ആവശ്യമായി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് കർമ്മ രംഗത്ത് പല പ്രതികൂലാവസ്ഥകളും അനുഭവപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. വിവാഹാദി വിഷയങ്ങളി കാലതാസമുണ്ടായേക്കാം. ദോഷപരിഹാരാർത്ഥം ഗൃഹത്തിൽ ഒരു സത്യനാരായണ പൂജ നടത്തുക.

പുണര്‍തം അനുകൂലമായ മാറ്റങ്ങൾ പലതുമുണ്ടാകുന്നതാണ്. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് ഉടനെ അത് സാധിക്കുന്നതാണ്. കച്ചവടക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് കർമ്മരംഗത്ത് പുരോഗതിയുണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾ കൈവരും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു കഴിയും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കർമ്മ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.

പൂയം പൊതുവെ ഗുണദോഷ സമ്മിശ്രഫലങ്ങൾ കാണുന്നു. തൊഴി രംഗത്ത് പൊതുവെ ഒരു മന്ദഗതി നിലനിൽക്കുന്നതാണ്. കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ട സമയമാണ്. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് വളരെ കാര്യമായ പരിശ്രമം ആവശ്യമായി വരും. വിദ്യാർത്ഥികൾക്ക് പ്രതികൂലമായ സ്ഥിതി കാണുന്നു. വളരെ കാര്യമായി പ്രയത്‌നിക്കേണ്ട സമയമാണ്. ദോഷ പരിഹാരമായി ഒരു നവഗ്രഹശാന്തി നടത്തുക.

ആയില്യം അടിസ്ഥാനപരമായ മാറ്റങ്ങൾ ജീവിതത്തിലുണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഗുരുജന തുല്യരായവർക്ക് രോഗദുരിതങ്ങൾ ഉണ്ടാകുന്നതിനു സാധ്യത. സർവ്വകാര്യ വിജയത്തിനായി ഒരു ജയദുർഗ്ഗാ പൂജ നടത്തുക

മകംഅനുകൂലമായ പലവിധ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. തൊഴിൽ രംഗത്ത് ഗുണാത്മകമായ പരിവർത്തനങ്ങൾ ഉണ്ടാകുന്നതായി ഭവിക്കും. കച്ചവടക്കാർക്ക് നേട്ടങ്ങൾ ലഭിക്കും. പുതിയ പ്രവർത്തന മേഖലയിൽ പ്രവേശിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠന പുരോഗതിയ്ക്ക് തീവ്രപരിശ്രമം ആവശ്യമായി കാണുന്നു. സമഗ്രമായ രാശിവിചിന്തനം ചെയ്ത് ഉചിത പ്രതിവിധി കാണുക.

പൂരം അനുകൂല മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് വളരെ മാറ്റങ്ങൾ ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു സാധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അനുകൂല മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തുക. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിനു സാധിക്കുന്നതാണ്. സർവ്വകാര്യ വിജയത്തിനും അഭിവൃദ്ധിയ്ക്കുമായി ഗൃഹത്തിൽ സത്യനാരായണ പൂജ നടത്തുക.

ഉത്രംഅനുകൂലമായ മാറ്റങ്ങൾ പലതുമുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ കാണുന്നു. പുതിയ പ്രവർത്തന മേഖലകളിൽ പ്രവേശിക്കും. സുഹൃത്ത്ബന്ധങ്ങൾ ദൃഢമാകും. പുതിയ പ്രണയങ്ങൾക്ക് സാധ്യത. ഗൃഹത്തിൽ സന്തോഷം നിലനിൽക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഗൃഹം, വാഹനം മുതലായവ വാങ്ങുന്നതിന് സാധിക്കുന്നതാണ്. സമഗ്രമായ ഒരു സൂര്യരാശി വിചിന്തനം നടത്തി ഉചിത പ്രതിവിധികൾ ചെയ്യുക.

അത്തം  തൊഴിൽ പരമായി വളരെ ഉയർച്ച ഉണ്ടാകും. കർമ്മ രംഗത്ത് നൂതന മാറ്റങ്ങൾ വന്നുചേരും. പുതിയ മേഖലയിൽ പ്രവേശിക്കുന്നതിനുള്ള അവസരമുണ്ടാകും. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ദീർഘകാലമായി നിലനിൽക്കുന്ന ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ സാധിക്കുന്നതാണ്. ഭൂമി ക്രയവിക്രയത്തിലൂടെ ചില നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. വിവാഹാലോചനകളിൽ തീരുമാനമുണ്ടകും. വിദ്യാർത്ഥികൾക്ക് ഗുണകരമായ മാറ്റങ്ങൾ കാണുന്നു. ഉദ്യോഗസ്ഥർക്ക് നല്ല നേട്ടങ്ങൾ ലഭിക്കും. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പരിഹാരങ്ങൾ ചെയ്യേണ്ടതാണ്.

ചിത്തിര ഗുണകരമായ മാറ്റങ്ങൾ പലതും വന്നുചേരുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് അതു ലഭിക്കും. നിങ്ങളുടെ കർമ്മമേഖലയിൽ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരുന്നതാണ്. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപൂർവ്വ നേട്ടങ്ങൾ കാണുന്നു. വിദ്യാർത്ഥികൾക്ക് നല്ല പുരോഗതി ലഭിക്കും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാവുന്നതായി കാണുന്നു. സമഗ്രമായ ഒരു സൂര്യരാശി വിചിന്തനം നടത്തി ഉചിതമായ പ്രതിവിധികൾ നടത്തുക.

ചോതി തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല മാറ്റങ്ങൾ വന്നുചേരും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് നല്ല മാറ്റങ്ങൾ ഉണ്ടാകും. ഗൃഹ നിർമ്മാണം പൂർത്തീകരിക്കും. വിവാഹാദി കാര്യങ്ങളിൽ തീരുമാനമുണ്ടാകും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി, നേട്ടങ്ങൾ ഇവ ഉണ്ടാകുന്നതായി കാണുന്നു. സർവ്വകാര്യ വിജയത്തിനായി ഒരു ജയദുർഗ്ഗാ പൂജ നടത്തുന്നത് ഉത്തമമായിരിക്കും.വിശാഖം ജീവിതത്തിൽ ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ ജോലി ലഭിക്കും. കച്ചവടക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. പുതിയ വീട് വാങ്ങാൻ അവസരമുണ്ടാകും. ഗൃഹോപകരണങ്ങൾ ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി കാണുന്നു. ഉദ്യോഗസ്ഥർക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നതായി കാണാം. കലാരംഗത്തുള്ളവർക്ക് നേട്ടങ്ങളും ഉയർച്ചയും വന്നുചേരും. സമഗ്രമായ ഒരു സൂര്യരാശി വിചിന്തനം നടത്തി ഉചിത പ്രതിവിധി കാണുക.

അനിഴം ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നത് പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. കച്ചവടക്കാർക്കും നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ മാറ്റങ്ങളും പഠന പുരോഗതിയും ലഭിക്കുന്നതായി കാണുന്നു. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളും പ്രശസ്തിയും വന്നു ചേരുന്നതായി കാണുന്നു.

തൃക്കേട്ട ഗുണദോഷ സമ്മിശ്രത കാണുന്നു. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് കാലതാമസമുണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു നടത്തണം. കച്ചവടക്കാർക്ക് ധനനഷ്ടങ്ങളുടെ സാധ്യതയുണ്ട്. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് തീവ്രമായ പരിശ്രമം ആവശ്യമായി കാണുന്നു. വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിർമ്മാണം നടത്തുന്നവർ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുന്നത് ഉത്തമം.

മൂലം പൊതുവെ നല്ല ഗുണഫലങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷം നില നിൽക്കും. ബന്ധുജന സമാഗമം ഉണ്ടാകും. വിവാഹത്തിന് അധികം വൈകാതെ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും അനുകൂലമായ സ്ഥലംമാറ്റവും ഉണ്ടാകുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി ഉണ്ടാകും. വീട്ടമ്മമാർക്ക് അഭീഷ്ടങ്ങൾ സാധ്യമാകുന്നതാണ്. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ ഗുണഫലങ്ങൾ ഉണ്ടാകുന്നതാണ്. സത്യനാരായണ പൂജ നടത്തുന്നത് ഗുണം ചെയ്യുന്നതാണ്.

പൂരാടംഗൃഹത്തിൽ സന്തോഷം നിലനിൽക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഉടനെ ലഭിക്കും. സാമ്പത്തിക പുരോഗതി കൈവരുന്നതാണ്. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് ഉടനെ അത് പൂർത്തീകരിക്കുന്നതിന് സാധിക്കും. പുതിയ വസ്തു വാഹനാദികൾ വാങ്ങുന്നതിന് സാധിക്കുന്നതാണ്. വാസസ്ഥാനം നവീകരിക്കും. ഉദ്യോഗസ്ഥർക്ക് കർമ്മ രംഗത്ത് ചില പ്രതികൂലാവസ്ഥകൾ ഉണ്ടായേക്കാൻ സാധ്യത. നിങ്ങളുടെ രാശിയിൽ അവിചാരിതമായ പരിവർത്തനങ്ങൾക്ക് സാധ്യതയുണ്ട്. ജയദുർഗ്ഗാ പൂജ നടത്തുന്നത് ഉത്തമം.

ഉത്രാടം പൊതുവെ ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് ഉടനെ അത് സാധിക്കുന്നതാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. കച്ചവടക്കാർക്ക് അപ്രതീക്ഷിതമായ നേട്ടങ്ങൾ പലതും കൈവരുന്നതാണ്. സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മത പാലിച്ചു നടത്തുക. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി കൈവരിക്കുന്നതാണ്. ഉദ്യോഗസ്ഥരുടെ കർമ്മരംഗത്ത് നല്ല മാറ്റങ്ങൾ ഉണ്ടാകും. സമഗ്രമായ രാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

തിരുവോണംപൊതുവെ ഗുണദോഷ സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്നതാണ്. കാര്യ വിജയം, തൊഴിൽ പരമായ നേട്ടങ്ങൾ ഇവ വന്നുചേരും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അവ പൂർത്തീകരിക്കുവാൻ സാധിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. വസ്തുവാഹനാദികൾ വാങ്ങുവാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് നല്ല പഠന നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് പുരോഗതി, അനുകൂലമായ സ്ഥലംമാറ്റം ഇവ ഉണ്ടാകും. സർവ്വകാര്യ വിജയത്തിനായി സത്യനാരായണപൂജ നടത്തുക.

അവിട്ടം വളരെ ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. നൂതന സംരംഭ ങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. കുടുംബത്തിൽ സന്തോഷം ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠന നേട്ടങ്ങൾ ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇവ ലഭിക്കുന്നതിന് സാധ്യതയുണ്ട്. വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. തൊഴിൽ രംഗത്ത് വളരെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.

ചതയം തൊഴിൽ പരമായി വളരെ ഗുണകരമായ മാറ്റങ്ങൾ വന്നുചേരാം. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിനു സാധിക്കും. പുതിയ പ്രവർത്തന മേഖലയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു നടത്തുക. പുതിയ വീട് വാങ്ങുന്നതിന് സന്ദർഭമുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ഉയർച്ച ഇവ ഉണ്ടാകുന്നതാണ്. സമഗ്രമായി ഒരു സൂര്യരാശി പ്രശ്‌നത്തിലൂടെ ഉചിത പ്രതിവിധി കാണുക.

പൂരുരുട്ടാതി ഗുണദോഷ സമ്മിശ്രമായ സന്ദർഭങ്ങൾ ഉണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസമുണ്ടാകുന്നതാണ്. കച്ചവടക്കാർക്കും പലവിധ തടസ്സങ്ങൾ, പ്രയാസങ്ങൾ ഇവ ഉണ്ടാകാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് പുരോഗതി ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠന നിലവാരം നിലനിർത്തുന്നതിന് കൂടുതൽ ശ്രമം ആവശ്യമായി വരുന്നതാണ്. വീടുപണി നടത്തുന്നവർ, അമിത വ്യയമുണ്ടാകാതെ സൂക്ഷിക്കുക. സത്യനാരായണപൂജ നടത്തുന്നത് ഉത്തമം.

ഉത്രട്ടാതി ഗുണദോഷസമ്മിശ്ര സ്ഥിതി കാണുന്നു. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് താമസം നേരിടും. കർമ്മരംഗത്ത് പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. കച്ചവടക്കാർക്ക് നഷ്ടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വളരെ പരിശ്രമം ഉണ്ടാകേണ്ടത് ആവശ്യമായി കാണുന്നു. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അമിതവ്യയം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. വസ്തുക്കളുടെ ക്രയവിക്രയം നടത്തുന്നവർ വളരെ ശ്രദ്ധ വച്ചു പുലർത്തേണ്ടത് ആവശ്യമാണ്.

രേവതി ഗുണദോഷസമ്മിശ്രഫലങ്ങൾ ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു കഴിയും. ധനപരമായ നേട്ടങ്ങൾ അവിചാരിതമായി ഉണ്ടാകും. പുതിയ ജോലി ലഭിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവർക്ക് ഉടനെ അത് സാധിക്കുന്നതായി കാണുന്നു. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു നടത്തുക. വീടുപണി നടത്തുന്നവർ പാഴ്ചിലവുകൾ ഒഴിവാക്കുവാൻ വളരെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ പാലിക്കുക. സമഗ്രമായ രാശിചിന്ത നടത്തി ഉചിത പ്രതിവിധി കാണുക.

വിഷുഫലം | വിഷുഫലം | വിഷുഫലം | വിഷുഫലം | വിഷുഫലം | വിഷുഫലം | വിഷുഫലം


ദിവസേനയുള്ള സൗജന്യ ജാതകം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക !

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഞങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക !

ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഞങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക !


Posted in: Astrology Blog Posted by: admin On:

Leave a Reply

Your email address will not be published.