'അറിഞ്ഞില്ല, ക്ഷമിക്കണം'; മോഷ്ടിച്ച കോവിഡ് വാക്‌സിന്‍ തിരിച്ചേല്‍പ്പിച്ച് കള്ളന്‍

admin

ചണ്ഡീഗഢ്: മോഷ്ടിച്ച ബാഗില്‍ കോവിഡ് വാക്‌സിനാണെന്ന് തിരിച്ചറിഞ്ഞ് മനസുമാറി തിരിച്ചേല്‍പ്പിച്ച് കള്ളന്‍. വാക്‌സിന്‍ അടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച അജ്ഞാതനായ കള്ളന്‍, സംഭവിച്ച തെറ്റിന് ക്ഷമ പറഞ്ഞുകൊണ്ടുള്ള കത്തും ഒപ്പം വെച്ചാണ് മടങ്ങിയത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകളായിരുന്നു ബാഗിലുണ്ടായിരുന്നത്. ഹരിയാനയിലെ ജിന്ദിലാണ് സംഭവം. 1,700 ഡോസ് കോവിഡ് വാക്‌സിന്‍ അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ കള്ളന്‍ പിന്നീട് ഈ ബാഗ് തിരിച്ചേല്‍പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന് പുറത്തുള്ള ഒരു Read More

ശ്വാസംകിട്ടാതെ മനുഷ്യര്‍; പ്രാണവായു നല്‍കാന്‍ എസ്.യു.വി വിറ്റു, ഇന്ന് ഷാനവാസ് 'ഓക്‌സിജന്‍ മാന്‍'

admin

മുംബൈ: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങള്‍ക്ക് ജീവശ്വാസം നല്‍കി യുവാവ്.  ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം രാജ്യത്ത് ആയിരങ്ങള്‍ മരിച്ചു വീണപ്പോഴാണ്  മുംബൈ സ്വദേശി ഷാനവാസ് ഷെയ്ക്ക് തന്റെ പ്രിയപ്പെട്ട എസ് യുവി വിറ്റ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി പണം കണ്ടെത്തിയത്. കോവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ പ്രാണവായു എത്തിച്ച് നല്‍കാന്‍ ഷാനവാസ് പരിശ്രമിക്കുന്നുണ്ട്. Read More

വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പകര്‍ച്ചവ്യാധി കേന്ദ്രങ്ങളാക്കരുത്, വാക്‌സിന്‍ സൗജന്യമാക്കണം- ഐഎംഎ

admin

തിരുവനന്തപുരം: വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പകര്‍ച്ചവ്യാധി കേന്ദ്രങ്ങള്‍ ആക്കരുതെന്ന് സര്‍ക്കാരിനോട് ഐഎംഎ. വാക്‌സിന്‍ വിതരണം ലളിതമാക്കണം. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.  വാക്‌സിനേഷന്‍ തീര്‍ത്തും സൗജന്യമായിട്ട് നടത്തണം എന്നാണ് ഐഎംഎയുടെ നിലപാട്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ വാക്‌സിന്‍ നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം.  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെക്കരുത്. ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖയോ കൊണ്ടുചെന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുന്ന അവസരമുണ്ടാക്കണം. അല്ലാതെ Read More

കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം വാക്‌സിന്‍ സൗജന്യമായി നല്‍കും- തോമസ് ഐസക്

admin

തിരുവനന്തപുരം: കോവിഡ് വാക്‌സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി  നല്‍കുമെന്ന്  ധനമന്ത്രി ഡോ. തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐകസ് പറഞ്ഞു.  മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് വാക്‌സിന് പണം ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ മത്സരിച്ച് വാക്‌സിന്‍ വാങ്ങണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ Read More

അവള്‍ മരിച്ചുപോകും,തറയില്‍ കിടത്തിയെങ്കിലും ചികിത്സിക്കാമോ? കരളലിയിക്കും ദൃശ്യങ്ങള്‍

admin

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. വാക്‌സിന്‍ ക്ഷാമവും ഓക്‌സിജന്‍ ക്ഷാമവും പരിഹരിക്കുമെന്നും മതിയായ കിടക്കകള്‍ രോഗികള്‍ക്കായി തയ്യാറാക്കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കുമ്പോഴും ശ്മശാനങ്ങളില്‍ ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും ആശുപത്രിയില്‍ പ്രവേശനം ലഭിക്കാനായി കെഞ്ചുന്ന രോഗികളുടെ കുടുംബാംഗങ്ങളുടെ അനുഭവങ്ങളും ആശങ്ക ഉയര്‍ത്തുകയാണ്.  കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന പല കാഴ്ചകളും ഹൃദയഭേദകമാണ്. ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സിലും സ്വകാര്യവാഹനങ്ങളിലുമായി Read More

കൊറോണക്കാലത്തിന് മുൻപുള്ള തൃശ്ശൂർ പൂര വിശേഷങ്ങൾ

admin

മേടത്തിലെ പൂരം നക്ഷത്രത്തിൽ തൃശ്ശിവപേരൂരിലെ വഴികൾ മുഴുവനും വടക്കുംനാഥന്റെ സന്നിധിയിലേക്കാണ് പുറപ്പെടുന്നത്. തൃശ്ശിവപേരൂരിലെ പൂരം 36 മണിക്കൂറാണ്. നേരത്തെ പുറപ്പെടാൻ കഴിഞ്ഞ് പൂരത്തിന് രണ്ടുദിവസം മുൻപെ എത്തണം. പൂരത്തിന് തൊട്ടുതലേന്ന് ചമയ പ്രദർശനം. അതിനു തലേന്ന് സന്ധ്യയ്ക്ക് സാമ്പിൾ വെടിക്കെട്ട്.പൂരപ്രേമിയുടെ യഥാർഥ സങ്കടം മറ്റൊന്നാണ്. ഒരു മേളത്തിന്റെ മുൻപിൽ നിന്നാൽ മറ്റൊരു മേളം നഷ്ടപ്പെടും. ഒരാനയെ കണ്ട് ഭ്രമിച്ചാൽ, മറ്റ് ആനകൾ കടന്നുപോയിരിക്കും. എട്ട് ഘടകപൂരങ്ങളും പാറമേക്കാവ്, തിരുവമ്പാടി ദേവിമാരും Read More

ഇതിന്റെ ഉത്തരവാദി നിങ്ങളാണ്‌; കോവിഡ് മരണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി

admin

ന്യൂഡല്‍ഹി: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. കൊറോണ ബാധിച്ചാല്‍ ഓക്‌സിജന്റെ അളവ് കുറയാന്‍ കാരണമാകുമെങ്കിലും ഓക്‌സിജന്‍ ക്ഷാമവും ഐസിയു കിടക്കകളുടെ അഭാവവുമാണ് നിരവധി മരണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരാണ് ഇതിന് Read More

അടികിട്ടുമെന്ന് മന്ത്രി, തല്ല് കൊള്ളാം; പക്ഷേ അമ്മയ്ക്ക് ഓക്‌സിജന്‍ എത്തിക്കണമെന്ന് മകന്‍

admin

ഭോപ്പാല്‍:  കരഞ്ഞുകൊണ്ട് തന്റെ അമ്മയ്ക്ക് ഓക്‌സിജന്‍ വേണമെന്ന് പറഞ്ഞ മകനോട് മുഖത്ത് അടികിട്ടുമെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. കേന്ദ്ര ടൂറിസം മന്ത്രിയും ദാമോഹ് എം.പിയുമായ പ്രഹ്ലാദ് സിങ് പാട്ടേല്‍ യുവാവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവാവിന്റെ അമ്മയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള ഓക്‌സിജന്‍ പ്രതിസന്ധി ചൂണ്ടികാട്ടിയപ്പോഴാണ് മന്ത്രി ക്ഷുഭിതനായി മുഖത്തടിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.  യുവാവ് വികാരഭരിതനായി സംസാരിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.  ഇങ്ങനെ സംസാരിച്ചാല്‍ രണ്ടടി കിട്ടുമെന്നാണ് മന്ത്രി Read More