
അനുകരിച്ച് കൊച്ചുമിടുക്കന്, ചിരിച്ചാസ്വദിച്ച് ഉമ്മന്‍ചാണ്ടി; വീഡിയോ വൈറല്‍
കോട്ടയം: സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ. കൊച്ചുമിടുക്കന് തന്നെ അനുകരിക്കുന്നത് ചിരിച്ചുകൊണ്ട് ആസ്വദിക്കുകയാണ് അദ്ദേഹം. ‘പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒത്തിരിപ്പേര് എന്നെ അനുകരിക്കാറുണ്ട്, വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്…അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..’ – വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെയായി തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാമും കമന്റുമായി രംഗത്തെത്തി. ഇതിങ്ങനെ ഷെയര്‍ ചെയ്യാന്‍ താങ്കള്‍ക്ക് മാത്രമേ Read More