അനുരാഗ് കശ്യപിന്‍റെയും തപ്സി പന്നുവിന്‍റെയും ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്

admin

അനുരാഗ് കശ്യപിന്‍റെയും തപ്സി പന്നുവിന്‍റെയും ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് Published:03 March 2021 നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ് നടപടി. മുംബൈയിലും പൂനെയിലുമുള്ള 20 കേന്ദ്രങ്ങളിലാണ് പരിശോധന. ഇക്കൂട്ടത്തില്‍ ഒരു ടാലന്‍റ് ഏജന്‍സി, അനുരാഗ് കശ്യപിന്‍റെ ഉടമസ്ഥതയിലുള്ള ഫാന്‍റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടും. സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‍സി പന്നു എന്നിവരുടെ താമസ സ്ഥലങ്ങളിലും ഓഫീസുകളിലും പരിശോധനയുമായി ആദായനികുതി വകുപ്പ്. നികുതിവെട്ടിപ്പ് Read More

സിനിമാച്ചൂടിന് 5 ന് കൊടിയിറക്കം 

admin

സിനിമാച്ചൂടിന് 5 ന് കൊടിയിറക്കം  Published:03 March 2021 കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ മേളയിൽ പുറം ദേശങ്ങളിൽ നിന്നുള്ള അതിഥികൾ ഓൺലൈനായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തതും ചലച്ചിത്ര പ്രേമികൾക്ക് നവ്യാനുഭവമായി. ചിതങ്ങൾക്കു റിസർവേഷൻ സൗകര്യവും സീറ്റകലവും ഓരോ പ്രദർശനത്തിന് ശേഷം തിയേറ്റർ ശുചീകരണവും പാലിച്ചതിലൂടെ രജത ജൂബിലി മേള കരുതലിന്റെ മേള കൂടിയായി. പാലക്കാട് :ഇരുപത്തഞ്ചാമതു കേരളാ രാജ്യാന്തര ചലച്ചിത്ര മേളക്ക്  5 ന് പാലക്കാടിൻറെ മണ്ണിൽ Read More

ആര്‍.ആര്‍.ആര്‍ ക്ലൈമാക്സ് ചിത്രീകരണം പുരോഗമിക്കുന്നു

admin

ആര്‍.ആര്‍.ആര്‍ ക്ലൈമാക്സ് ചിത്രീകരണം പുരോഗമിക്കുന്നു Published:03 March 2021 ഹോളിവുഡ്  ആക്ഷന്‍   കൊറിയോഗ്രാഫര്‍  നിക്   പോവെല്‍  ആണ്   ക്ലൈമാക്സ്  സീനുകളിലെ  ആക്ഷന്‍   ഒരുക്കുന്നത്.  എസ്.എസ്.   രാജമൌലി    സംവിധാനം   ചെയ്യുന്ന   ബ്രഹ്മാണ്ഡ  ചിത്രം    ആര്‍.ആര്‍.ആര്‍   അവസാനഘട്ട  ചിത്രീകരണത്തിലേയ്ക്ക്    കടക്കുന്നു.  രാമൂജി    ഫിലിം  സിറ്റിയില്‍  ഇപ്പോള്‍   ചിത്രത്തിന്‍റെ    ക്ലൈമാര്‍ക്സ്   രംഗങ്ങള്‍  ആണ്   ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. രാമൂജിയില്‍   ഒരുക്കിയ   പടുകൂറ്റന്‍   സെറ്റുകളില്‍   ചിത്രത്തിലെ  നിര്‍ണ്ണായകമായ   ആക്ഷന്‍   സീക്വന്‍സുകള്‍  ആണ്  Read More

ജാമ്യവ്യവസ്ഥ ലംഘിച്ചു; ഇബ്രാഹിം കുഞ്ഞിന് ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

admin

കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഹൈക്കോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ച് സര്‍ക്കാര്‍. പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നേരത്തെയുള്ള ജാമ്യ വ്യവസ്ഥ ഇബ്രാഹിം കുഞ്ഞ് ലംഘിച്ചുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.  എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി സമീപിച്ചത്. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് ഹാജരാക്കിയാണ് Read More

മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ആധുനിക സന്യാസിയാണ് ശ്രീഎം-കെ.ടി.ജലീല്‍

admin

തിരുവനന്തപുരം: എല്ലാ അര്‍ത്ഥത്തിലും  മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്രധാരിയായ ആധുനിക സന്യാസിയെന്ന് ശ്രീ എം എന്ന് മന്ത്രി കെ.ടി.ജലീല്‍. സംസ്ഥാന സര്‍ക്കാര്‍ ഒരു യോഗാ കേന്ദ്രം തുടങ്ങാന്‍ ആവശ്യമായ സ്ഥലം ശ്രീ എമ്മിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതിനെ എന്തോ അരുതാത്ത മഹാപാപമായി ചില വര്‍ഗീയ ശക്തികള്‍  ദുഷ്പ്രചാരണം നടത്തുന്നു. ഇല്ലാത്ത ലേബല്‍ ആരും ആര്‍ക്കും  ദയവു ചെയ്ത് ചാര്‍ത്തിക്കൊടുക്കരുത്. മനുഷ്യര്‍ ഐക്യപ്പെട്ട് ജീവിക്കുന്ന മണ്ണില്‍ സഖാവ് പിണറായിയോടുള്ള കലിപ്പു തീര്‍ക്കാന്‍ വര്‍ഗീയ Read More

എന്റെ വലംനെഞ്ചില്‍ ആന്റണിയും ഇടംനെഞ്ചില്‍ പിണറായി വിജയനുമാണ്-ചെറിയാന്‍ ഫിലിപ്പ്

admin

കോണ്‍ഗ്രസ് നേത്വനിരയില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് 2001ല്‍ ചെറിയാന്‍ഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. ഇടത് സഹയാത്രികനായി പിന്നിട്ട കഴിഞ്ഞ 20 വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ പങ്കിടുകയാണ് അദ്ദേഹം. മൂന്ന് തവണ സി.പി.എം. നിയമസഭയിലേക്ക്  മത്സരിക്കാന്‍ അവസരം നല്‍കിയെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല. ഏപ്രിലില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. മാതൃഭൂമി പ്രതിനിധി എം.പി.സൂര്യദാസിന് നല്‍കിയ അഭിമുഖത്തില്‍ നിലപാട് Read More

അടിയന്തരാവസ്ഥ തെറ്റുതന്നെ; മുത്തശ്ശി ഇന്ദിര അത് മനസ്സിലാക്കിയിരുന്നു- രാഹുല്‍

admin

ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍, ഇന്ത്യന്‍ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കോര്‍ണല്‍ സര്‍വകലാശാല പ്രൊഫ. കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.  അടിയന്തരാവസ്ഥ തീര്‍ച്ചയായും ഒരു തെറ്റായിരുന്നു. രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരു ഘട്ടത്തിലും രാജ്യത്തെ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് Read More

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്രതികാരം; ടെക്കി യുവതിയെ ഫ്‌ളാറ്റില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

admin

ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ടെക്കി യുവതിയെ യുവാവ് ഫ്‌ളാറ്റില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ഹൈദരാബാദ് ലക്ഷ്മി നഗര്‍ കോളനിയില്‍ താമസിക്കുന്ന 29-കാരിക്കാണ് കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിച്ച സല്‍മാന്‍ ഷാരൂഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.  നര്‍സിങ്കി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം രാത്രി 7.40 ഓടെയായിരുന്നു സംഭവം. യുവതി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ മതില്‍ചാടി കടന്നാണ് ഇയാള്‍ ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് വാതില്‍ Read More