കെ. സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം- കെ.കെ. രാഗേഷ്

admin

തിരുവന്തപുരം: കെ. സുധാകരന് ഭ്രാന്താണെന്നും ഉടന്‍ ചികിത്സ വേണമെന്നും കെ.കെ രാഗേഷ് എം.പി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.കെ രാഗേഷിന്റെ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് കെ.കെ രാഗേഷ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കെ. സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ചചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും Read More

പഴയ പോസ്റ്റുകള്‍ പാരയായി; ഇന്ത്യക്കാരിയായ ഓക്‌സ്‌ഫോഡ് യൂണിയന്‍ പ്രസിഡന്റ് ക്ഷമചോദിച്ച് രാജിവച്ചു

admin

ലണ്ടന്‍: ‘നിങ്ങള്‍ എന്നോട് പൊറുക്കുക. ദയവു ചെയ്ത് എന്റെ ക്ഷമാപണം സ്വീകരിക്കൂ. എന്റെ തെറ്റുകുറവുകള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ നേതാവാകാനുള്ള യോഗ്യത എനിക്കില്ല. നിങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എനിക്ക് ഒരവസരം കൂടിനല്‍കണം.’ രശ്മി സാമന്തിന്റ വികാരനിര്‍ഭരമായ വാക്കുകളാണിത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രനേട്ടം കുറിച്ചയാളാണ് രശ്മി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതി സ്വന്തമായിരുന്നു മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രശ്മിക്ക്. എന്നാല്‍, ചുമതലയേറ്റ് Read More

സ്ത്രീകള്‍ക്ക് 33% സംവരണം, ഏഴാം ശമ്പളക്കമ്മിഷന്‍- ബംഗാളില്‍ വാഗ്ദാന പെരുമഴയുമായി അമിത് ഷാ

admin

കൊൽക്കത്ത: മമതാ ബാനർജി നയിക്കുന്ന സർക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ബംഗാളിനെ ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ ‘സൊണാർ ബംഗ്ലാ’ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം. ബി.ജെ.പി.സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകും. സർക്കാർ Read More

കോവിഡ്: കേന്ദ്ര സര്‍ക്കാരിന് കടുത്ത അശ്രദ്ധയും അമിത ആത്മ വിശ്വാസവുമെന്ന് രാഹുല്‍

admin

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് മഹാമാരി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കടുത്ത അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ദക്ഷിണ ആഫ്രിക്കന്‍, ബ്രസീലിയന്‍ കോവിഡ് വകഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയതെന്ന വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശം. സര്‍ക്കാരിന്റെ അശ്രദ്ധയും അമിത ആത്മവിശ്വാസവും ഉതുവരെ മാറിയിട്ടില്ലെന്നും രാഹല്‍ ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാള്‍ക്ക് ബ്രസീലിയന്‍ വകഭേദവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് Read More

ജനിതക മാറ്റം വന്ന എല്ലാ കൊറോണ വൈറസും ഇന്ത്യയില്‍

admin

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ വേഗത്തിലാണ് വ്യാപിക്കുന്നതെന്നും ഈ വാക്‌സിനുകള്‍ രോഗികള്‍ക്ക് ഫലപ്രദമാകില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു ന്യൂഡല്‍ഹി: ജനിതകമാറ്റം വന്ന കൊറോണ വൈറസുകളെ രാജ്യത്ത് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. മൂന്ന് കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടിയാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്ക, യുകെ, ബ്രസീലിയന്‍ വകഭേദങ്ങളാണ് കണ്ടെത്തിയത്. വിദേശത്ത് നിന്നു വന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 187 പേരിലാണ് യുകെ വകഭേദം കണ്ടെത്തിയത്. ഇവരെയും ഇവരുടെ സമ്പര്‍ക്കത്തില്‍ എത്തയിവരെയും Read More

ഹൈദരബാദിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്

admin

ഹൈദരാബാദിനോട് 40 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ 16 പോയിന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജയത്തോടെ ഹൈദരാബാദ് മുന്നാം സ്ഥാനത്തെത്തി. ഫ്രാന്‍സിസ്‌കോ സന്‍ഡാസ ഇരട്ടഗോളുകള്‍ നേടി. അഡ്രിയാനെ സന്റാന,ജാവോ വിക്ടര്‍ എന്നിവരും ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയിലായിരുന്നു നാലുഗോളുകളും. 85ആം മിനിറ്റിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകള്‍ വഴങ്ങിയത്.

ഫെയ്‌സ്ബുക്കിലെ 500 ദശലക്ഷം പേരുടെ ഫോണ്‍ നമ്പര്‍ വില്‍പനയ്ക്ക്; ഒന്നിന് 1460 രൂപ

admin

ടെലഗ്രാം ബോട്ടിലൂടെയാണു ഫോണ്‍ നമ്പറുകള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നാണു മദര്‍ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈ: സ്വകാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കവേ, 500 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്. ടെലഗ്രാം ബോട്ടിലൂടെയാണു ഫോണ്‍ നമ്പറുകള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നാണു മദര്‍ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയം ആദ്യമായി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത് അലോണ്‍ ഗാല്‍ ആണ്. ഫെയ്‌സ്ബുക്കിന്റെ ദൗര്‍ബല്യം മുതലെടുത്തു പ്രവര്‍ത്തിക്കുന്ന ബോട്ടിനെക്കുറിച്ചു 2020ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു താല്‍ക്കാലികമായി പരിഹരിച്ചെന്നാണു Read More

ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

admin

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ട്രാക്ടര്‍ പരേഡ് അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തി. ഡല്‍ഹി നഗരം ഒന്നടങ്കം കര്‍ഷകര്‍ വളഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളും അടച്ചു.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രേ ലൈനിലെ എല്ലാ Read More