സോളാർ കേസിൽ താൻ നിരപരാധിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

Contacts:

തിരുവനന്തപുരം :സോളാർ കേസിൽ താൻ നിരപരാധിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .ഇതിന്റെ തെളിവ് അഞ്ചുവർഷത്തെ പിണറായി വിജയൻറെ ഭരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .തെളിവുണ്ടായിരുന്നെങ്കിൽ പിണറായി വെറുതെ വിടുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു .

സോളാർ കേസിൽ കഴമ്പില്ലെന്ന് ഈ നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാമെന്നും അദ്ദേഹം .സോളാർ കേസിൽ ഉമ്മൻ ചാണ്ടി നിരപരാധി ആണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ,ഉമ്മൻ ചാണ്ടിയെയും മന്ത്രിമാരെയും വേട്ടയാടുകയാണ് .സത്യം പുറത്ത് വരുമ്പോൾ  സിപിഐഎം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയേണ്ടി വരുമെന്നും ചെന്നിത്തല ആരോപിച്ചു .

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം .സംഭവം നടന്നു ഏഴു കൊല്ലം കഴിഞ്ഞതിനാൽ ഫോൺ രേഖകൾ ലഭിക്കില്ലെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു .

Posted in: Malayalam News Posted by: admin On:

Leave a Reply

Your email address will not be published. Required fields are marked *