കേരളത്തിൽ പിണറായി സർക്കാരിന് തുടർ ഭരണം ഉണ്ടാകുമോ?

Contacts:

പിണറായി വിജയൻ

ജീവചരിത്രം

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്. കണ്ണൂർ ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹം പെരളശ്ശേരി ഹൈസ്ക്കൂളിൽ നിന്നും തന്റെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രീ യൂണിവേഴ്സിറ്റി പഠനത്തിനായി അദ്ദേഹം ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ ചേർന്നു. 1964-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിനും മുൻപേ, വിദ്യാർത്ഥി യൂണിയനുകളിലൂടെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1986-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതിനും മുൻപ്, കണ്ണൂരിലെ ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നിവയടക്കം വിവിധ പ്രധാന സ്ഥാനങ്ങൾ പാർട്ടിയിൽ വഹിച്ചിട്ടുണ്ട്. ഒടുവിൽ, 1998-ൽ അദ്ദേഹം കേരളസംസ്ഥാന സെക്രട്ടറിയായി. മുഖ്യമന്ത്രിപദം അലങ്കരിയ്ക്കുന്നതിനു മുൻപ്, കേരള സംസ്ഥാന വൈദ്യുതി മന്ത്രി, സഹകരണം മന്തി എന്നിവയടക്കം പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം, ഒരു വർഷക്കാലത്തേയ്ക്ക് പിണറായി വിജയൻ കൈത്തറി തയ്യല്ക്കാരനായി ജോലി ചെയ്തിട്ടുണ്ട്. 1998-ൽ അദ്ദേഹം സി പി ഐ (എം) കേരള സംസ്ഥാന സെക്രട്ടറിയായി മാറുകയും 2015 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അടിയന്തിരാവസ്ഥാക്കാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും പോലീസിനാൽ കുറ്റാരോപിതനായി പീഢിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിടുതലിനു ശേഷം, രക്തത്തിൽ കുതിർന്ന തന്റെ ഷർട്ട് വീശിക്കൊണ്ട്, അദ്ദേഹം അഭിമുഖീകരിച്ച ക്രൂരതയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, പിണറായി വിജയൻ ഐതിഹാസികമായ ഒരു പ്രസംഗം നടത്തി.

കഴിഞ്ഞ അഞ്ചു വർഷക്കാലം സമാനതകളില്ലാത്ത വികസനം നടപ്പാക്കി സമസ്ത മേഖലകളിലും ജനക്ഷേമകരമായ ഭരണം കാഴ്ചവച്ച പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമായി കേരളം തുടർഭരണം നൽകി ചരിത്രം തിരുത്തിക്കുറിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.

കേരളത്തിൽ തുടർഭരണ സാദ്ധ്യത ഇല്ലാതാക്കാൻ ബിജെപിയും കോൺഗ്രസും കിണഞ്ഞു പരിശ്രമിക്കുകയാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രധാന ശത്രു സിപിഎമ്മാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കർഷകദ്രോഹ നടപടികൾ അനുവർത്തിക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാൻ മുഖ്യപ്രതിപക്ഷകക്ഷിയായ കോൺഗ്രസിന് കഴിയാത്തവിധം ആ പാർട്ടി ദുർബലമായി മാറിയിരിക്കുകയാണ്

Posted in: Malayalam News Posted by: admin On:

Leave a Reply

Your email address will not be published. Required fields are marked *