‘ഒരു കാമുകന് ഉണ്ടായിരുന്നെങ്കില്; എസ്തര് അനില് കുറിപ്പ്…

Contacts:

ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് എസ്തര്‍. എസ്തര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോയ്ക്കു നല്‍കിയ അടിക്കുറിപ്പ് ആണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. തനിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് എസ്തര്‍. സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞ് ഒരു മാളില്‍ നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

‘എനിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്’ എന്നാണ് ചിത്രത്തോടൊപ്പം എസ്തര്‍കുറിച്ചിരിക്കുന്നത്. ചിത്രം ചര്‍ച്ചയായതോടെ രസകരമായ കമന്റുകളും എത്തുന്നുണ്ട്. പിന്നെന്തിനാ മുത്തേ ഈ ചേട്ടന്‍, എന്നെ ബോയ്ഫ്രണ്ട് ആക്കുമോ?, ഞാന്‍ ഇവിടെ തന്നെയുണ്ട് മോളേ, എന്തൊക്കെയാണ് സങ്കല്‍പ്പങ്ങള്‍ എന്നു കൂടി പറയണം എന്നിങ്ങനെയാണ് ചില കമന്റുകള്‍.ദൃശ്യം 2 ആണ് എസ്തറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രതികരണങ്ങളാണ് നേടിയത്. നിലവില്‍ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് എസ്തര്‍.

Posted in: Malayalam News Posted by: admin On:

Leave a Reply

Your email address will not be published. Required fields are marked *